
കേരള സർവകലാശാല വൈസ് ചാൻസലറുടെ നിലപാടുകൾക്കെതിരെ എസ്എഫ്ഐ ആരംഭിച്ച രാപ്പകൽ സമരം രണ്ടാം ദിനത്തിലേക്ക്. കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെയാണ് പ്രധാനമായും പ്രതിഷേധം നടക്കുന്നത്. ഇതിനൊപ്പം കായിക വിദ്യാർത്ഥികൾക്കുള്ള ട്രാവലിംഗ് അലവൻസ് (TA) മാസങ്ങളായി കുടിശ്ശിക കിടക്കുന്ന വിഷയത്തിലും വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധത്തിലാണ്.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനോ ചർച്ച നടത്താനോ വിസി ഇതുവരെ തയ്യാറായിട്ടില്ലെന്ന് സംഘടന ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി മാർച്ച് സംഘടിപ്പിക്കും. മാർച്ചിന്റെ ഉദ്ഘാടനം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് നിർവ്വഹിക്കും.
ALSO READ : എസ്‌കലേറ 2026 സമാപിച്ചു; വനിതാ സംരംഭകർക്കായി വിതരണം ചെയ്തത് 4.5 കോടി രൂപയുടെ വായ്പകൾ
ഇന്നലെ ആരംഭിച്ച രാപ്പകൽ പ്രതിഷേധ സമരം കേന്ദ്ര കമ്മിറ്റി അംഗം എസ്.കെ. ആദർശാണ് ഉദ്ഘാടനം ചെയ്തത്. ഇന്നലെ രാത്രി സർവകലാശാല ആസ്ഥാനത്ത് കഞ്ഞിവെച്ച് പ്രതിഷേധിച്ച പ്രവർത്തകർ, ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

