
ഫീസ് കുത്തനെ വർധിപ്പിച്ച കാര്‍ഷിക സര്‍വ്വകലാശാലാ വി സിയുടെ ഏകപക്ഷീയ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ് എഫ് ഐ. കാസർഗോഡ് പടന്നക്കാട് കാർഷിക കോളേജിലേക്കും തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലേക്കും എസ് എഫ് ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പടന്നക്കാട് കോളേജിൽ പൊലീസ് തടസ്സം മറികടന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്ത് പ്രവേശിച്ചു. കാർഷിക സർവ്വകലാശാലയിൽ സംഘപരിവാർ നയങ്ങളാണ് വി സി ഡോ. ബി അശോക് നടപ്പാക്കുന്നതെന്ന വിമർശനവും ശക്തമാണ്. ഒരു വർഷം 89,000 രൂപയുടെ അധിക ഫീസാണ് വിദ്യാർഥികൾ ഒടുക്കേണ്ടത്. ഇതിനെ തുടർന്ന് നിരവധി പേർ കോഴ്സ് ഉപേക്ഷിച്ച് പോകുന്നുണ്ട്. കഴിഞ്ഞ ദിവസം കാർഷിക സർവ്വകലാശാലയിലേക്ക് എസ് എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
News Summary: SFI launches state-wide protest

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

