
കേരള യൂണിവേഴ്സിറ്റിയിലേക്ക് പ്രതിഷേധ മാർച്ചുമായി എസ് എഫ് ഐ. കലോത്സവം നടത്താൻ അനുവദിക്കാത്ത സർവകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിനെതിരെയാണ് എസ് എഫ് ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികളുടെ സർഗവാസനയെയും കലാപ്രകടനങ്ങളെയും ഇല്ലാതാക്കുന്നതാണ് വിസിയുടെ നടപടി.
പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥിളെ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. എന്നാൽ സമരക്കാർ ബാരിക്കേഡ് കടന്ന് സർവകലാശാല ആസ്ഥാനത്തേക്ക് കടന്നിരിക്കുകയാണ്. വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മലിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ് എഫ് ഐ.
ALSO READ: കേന്ദ്രത്തിനെതിരെ തൊഴിലാളി ഗർജ്ജനം; രാജ്യവ്യാപക പ്രതിഷേധം വ്യാഴാഴ്ച
കേരള സർവകലാശാല വൈസ് ചാൻസലറുടെ നിലപാടുകൾക്കെതിരായ എസ്എഫ്ഐ രാപ്പകൽ സമരം രണ്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സർവകലാശാല കലോത്സവം നടത്താൻ അനുവദിക്കാത്ത വിസിയുടെ പ്രതികാര നടപടിയ്ക്ക് എതിരെയാണ് വിദ്യാർത്ഥികള്‍ പ്രധാനമായും പ്രതിഷേധിക്കുന്നത്. കായിക വിദ്യാർത്ഥികൾക്കുള്ള ട്രാവലിംഗ് അലവൻസ് (TA) മാസങ്ങളായി കുടിശ്ശിക കിടക്കുന്നതിലും വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേള്‍ക്കാനോ ചർച്ച നടത്താനോ ഇതുവരെയും വിസി തയ്യാറായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

