
ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കെഎസ്‌യു–യൂത്ത് കോൺഗ്രസ് ക്രിമിനൽസംഘം അരുംകൊലചെയ്‌ത എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ ദിനം ഇന്ന്.
2022 ജനുവരി 10ന് കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തിരഞ്ഞെടുപ്പ് വേളയിലാണ് പരാജയ ഭീതിയിലാണ്ട കെ എസ് യു-യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം ക്യാമ്പസ്സിലേക്ക് അതിക്രമിച്ചെത്തുന്നത്.
ALSO READ: കെ-ഡിസ്‌ക് സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിക്ക് വാളക്കയത്ത് തുടക്കമായി
ഭക്ഷണം കഴിക്കുവാൻ സഖാക്കൾക്കൊപ്പം നടന്നുവന്ന ധീരജ് അടക്കമുള്ള വിദ്യാർത്ഥികളെ യൂത്ത്കോൺഗ്രസിന്റെ കൊലയാളി സംഘം കടന്നാക്രമിച്ചു. ധീരജിനും അഭിജിത്തിനും അമലിനും കുത്തേറ്റു. കഠാര ഉപയോഗിച്ച് മാരകമായി കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു ചെയ്തത്. അപ്പോൾ തന്നെ മൂന്നു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ധീരജിന്റെ ജീവൻ രക്ഷിക്കുവാനായില്ല. മറ്റു രണ്ടുപേരും ദീർഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നത്. കൊലയാളികളെ തള്ളിപ്പറയുവാനോ കൊലപാതകത്തെ അപലപിക്കുവാനോ തയ്യാറാവാതെ കോൺഗ്രസ് നേതൃത്വം ഇന്നും സംരക്ഷിക്കുകയാണ്.
ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയിൽ ലഹരിക്കെതിരെ പ്രതിരോധം തീർത്ത് വിദ്യാർത്ഥികൾ
രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ മുതൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷി സ്‌മൃതി മണ്ഡപത്തിലും വീട്ടിലുംനിരവധി വിദ്യാർത്ഥികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണവും വിദ്യാർത്ഥി റാലിയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് ഉദ്ഘാടനം ചെയ്തു. വൈറ്റ് വളന്റിയർമാരുടെയും ബാൻഡ് വാദ്യത്തിന്റെയും അകമ്പടിയോടെ പൂക്കോത്ത് നടയിൽനിന്ന് നൂറുകണക്കിന് പ്രവർത്തകരാണ് പ്രകടനമായി നഗരത്തിലെത്തിയത്.
പരിപാടിയിൽ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി പി അഖില അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ ടി ബാലകൃഷ്‌ണൻ, ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയറ്റംഗം ജോയൽ തോമസ് സിപിഐ എം ഏരിയ സെക്രട്ടറി കെ സന്തോഷ്, ധീരജിന്റെ അമ്മ പുഷ്കല, സഹോദരൻ അദ്വൈത്, ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, കെ എം അതുൽരാജ് എന്നിവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

