
ഗാസയോടുള്ള ഐക്യപ്പെടല്‍ മാനുഷികതയോടുള്ള നീതിയാണ്. പലസ്തീനിലെ ഇസ്രായേലി വംശഹത്യക്ക് ഇന്നേക്ക് രണ്ടാണ്ട്. 70,000ത്തിനടുത്ത് പലസ്തീനികള്‍ ഇതിനോടകം ക്രൂരമായി കൊലചെയ്യപ്പെട്ടു. ഇതുവരെ വംശഹത്യയില്‍ മരിച്ച 18000 കുട്ടികളെ സ്മരിച്ചുകൊണ്ട് ഇന്ത്യയിലുടനീളമുള്ള 18000 കേന്ദ്രങ്ങളില്‍ 2025 ഒക്ടോബര്‍ 8 മുതല്‍ 15 വരെ എസ്എഫ്‌ഐ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ഗാസയിലെ ജനസംഖ്യയുടെ അറുപത് ശതമാനവും പട്ടിണിയിലാണ്. ഗാസയില്‍ നടക്കുന്നത് സാമ്രാജ്യത്വ ശക്തികളായ യുഎസ് അടക്കമുള്ളവരുടെ പൂര്‍ണ്ണ പിന്തുണയോടെയുള്ള ക്രൂരമായ വംശഹത്യയാണ്.
18000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയില്‍ മരിച്ചുവീണ ഓരോ കുഞ്ഞുകുട്ടികള്‍ക്കുമായി ഒരു തൈ നടുമെന്നും എസ്എഫ്‌ഐ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗാസ മുനമ്പിലെ ബോംബാക്രമണം ഇസ്രയേല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ കൂട്ടക്കുരുതി നടത്തിയിരുന്നു.അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍ പറത്തി പട്ടിണിയെ വരെ യുദ്ധ തന്ത്രമാക്കി കൊടും ക്രൂരത തുടരുകയാണ് ഇസ്രയേല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

