
ചാത്തമംഗലം എം ഇ എസ് കോളേജിൽ നടക്കുന്ന ബി സോൺ കലോത്സവത്തിനിടെ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം. എസ് എഫ് ഐ കോഴിക്കോട് ടൗൺ ഏരിയ വൈസ് പ്രസിഡന്റും മലബാർ ക്രിസ്ത്യൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമായ അഭീഷിനെ എം എസ് എഫ് പ്രവർത്തകർ ക്രൂരമായി ആക്രമിച്ചു.
Also read : ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
കലോത്സവം ആരംഭിച്ചതുമുതൽ എസ് എഫ് ഐ യൂണിയൻ നയിക്കുന്ന കോളേജുകളിലെ യൂണിയൻ ഭാരവാഹികളോടും മത്സരാർത്ഥികളോടും സംഘാടകരായ എം എസ് എഫ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് മോശമായ സമീപനവും ഭീഷണിപ്പെടുത്തലും ഉണ്ടായിരുന്നു. നിരവധി മത്സരയിനങ്ങൾ ഏഴും എട്ടും മണിക്കൂർ വൈകിയാണ് ആരംഭിച്ചതെന്നും ഇതു ചോദ്യം ചെയ്തവരെ പ്രോഗ്രാം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതായും സംഘടന ആരോപിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

