
വിദ്യാർഥികളുടെ അവകാശം ഹനിക്കുന്ന കേന്ദ്രം സർക്കാര്‍ നീക്കങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാൻ എസ്എഫ്ഐ. സമര പ്രഖ്യാപന കണ്‍വെന്‍ഷനോടെ സമരപരിപാടി ആരംഭിക്കം.
ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സമര പ്രഖ്യാപന കണ്‍വെൻഷൻ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു എന്നിവര്‍ പങ്കെടുക്കും. സിപിഐ മന്ത്രിമാര്‍, എഐഎസ്എഫ്, കെഎസ്-യു തുടങ്ങിയ വിദ്യാഭ്യാസ സംഘടന പ്രതിനിധികളും കണ്‍വെന്‍ഷന്റെ ഭാഗമാകും.
മൂന്ന് ഘട്ടമായി തിരിച്ച് ജില്ലാതലത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. തുടര്‍ന്ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ ക്യാമ്പസുകളിലെ മെയിൽ സെന്റര്‍ വഴി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഒരുലക്ഷം മെയിലും അയക്കും.
SFI to intensify protest against central government moves that violate students’ rights. The strike program begins with a strike declaration convention.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

