കൊല്ലത്ത് എസ് എഫ് ഐ തേരോട്ടം; 18 ൽ 14 കോളേജ് യൂണിയനുകളും പിടിച്ചെടുത്തു

SFI Protest

കൊല്ലം ജില്ലയിലും എസ് എഫ് ഐ തേരോട്ടം. 18 ൽ 14 കോളേജ് യൂണിയനുകളും എസ് എഫ് ഐ പിടിച്ചെടുത്തു. കെ.എസ്.യുവിൽ നിന്ന് രണ്ടും എ.ഐ.എസ്.എഫിൽ നിന്ന് ഒരു യൂണിയനും എസ്.എഫ്.ഐ. പിടിച്ചെടുത്തു. പുനലൂർ എസ് എൻ കോളേജ് എ ഐ എസ് എഫ് ൽ നിന്നും തിരിച്ച് പിടിച്ചു.

കെ.എസ്.യുവിന്റെ പക്കലുണ്ടായിരുന്ന ഐ എച്ച് ആർ ഡി കുണ്ടറയും കൊട്ടാരക്കര എസ് ജി കോളേജും കെ എസ് യു വിൽ നിന്നും തിരിച്ചുപിടിച്ചു. അതേസമയം, പത്തനാപുരം സെന്റ് സ്റ്റീഫൻ യൂണിയൻ എസ്.എഫ്.ഐക്ക് നഷ്ടമായി. കഴിഞ്ഞ യുണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് 12 യുണിയനുകളായിരുന്നുവെങ്കിൽ ഇക്കുറി 14 ആയി ഉയർത്തി എസ്.എഫ്.ഐ കരുത്ത് കാട്ടി.

Also read: അനന്ദു അജിയുടെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് സി.പി.ഐ.എം

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് യുണിയൻ തെരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹാജരില്ലാത്ത കെ.എസ്.യു സ്ഥാനാർത്ഥികൾക്ക് മാനേജ്മെന്റ് ഹാജർ നൽകി നോമിനേഷൻ അംഗീകരിക്കാൻ ക്രമക്കേട് നടത്തി എന്ന് കാട്ടി എസ്.എഫ്.ഐ. നൽകിയ ഹർജിയിലാണ് കോടതി നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News