
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (കുസാറ്റ്) വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെെടുപ്പില്‍ എസ് എഫ് ഐ യ്ക്ക് ഉജ്ജ്വല വിജയം. യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പിലാണ് വന്‍ വിജയം എസ് എഫ് ഐ കൈവരിച്ചത്. ആകെയുള്ള 190 സീറ്റില്‍ 104 സീറ്റും എസ് എഫ് ഐ നേടി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ എസ് യുവിനായിരുന്നു മേല്‍ക്കൈ.174 സീറ്റിൽ 86 സീറ്റാണ് കെ എസ് യു നേടിയത്. എന്നാല്‍ ഇത്തവണ എസ് എഫ് ഐ തിരിച്ചുപിടിക്കുകയായിരുന്നു. മുപ്പത് വർഷങ്ങൾക്കുശേഷം ആണ് കൈവിട്ടുപോയ കോട്ട എസ്എഫ്ഐ തിരിച്ചുപിടിച്ചിരിക്കുന്നത്. 19നാണ് സര്‍വ്വകലാശാലാ യൂണിയന്‍ തെരഞ്ഞെടുപ്പ്.
ENGLISH SUMMARY: The Students’ Federation of India (SFI) has secured a sweeping victory in the Cochin University of Science and Technology (CUSAT) student union elections.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


