എം ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്: എസ് എഫ് ഐക്ക് ഐതിഹാസിക വിജയം

sfi

എം ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയൻ ചെയർപേഴ്സണായി അഭിനവ് എം (സ്കൂൾ ഓഫ് സോഷ്യൽ സയൻസ് MGU) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർപേഴ്സണായി
ശാരിക ബാബുവും (സി പാസ് സ്കൂൾ ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ നെടുംകണ്ടം)
വൈഷ്ണവി രാജേഷ് (ഗവണ്മെൻ്റ് കോളേജ് കോട്ടയം) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വലതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആക്രമണങ്ങൾക്കും സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ചാൻസിലറിസത്തിനെതിരിയും വിദ്യാർഥിപക്ഷ നിലപാടുയർത്തിപിടിച്ചു നാളിതുവരെ എസ്എഫ്ഐ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ പറഞ്ഞു. കെ എസ് യു – ഫ്രട്ടേർണിറ്റി തുടങ്ങിയ വലതുപക്ഷ വർഗ്ഗീവാദികളെ ചെറുത്തു കൊണ്ടാണ് എസ്എഫ്ഐ ഉജ്ജ്വലമായ വിജയം നേടിയത്.

ALSO READ: ശബരിമല സ്വര്‍ണ മോഷണ കേസ്: എൻ വാസു റിമാൻഡില്‍

ജനറൽ സെക്രട്ടറി അമൽ പി എസ് (സി പാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ എലന്തൂർ), ജോയിൻ്റ് സെക്രട്ടറിയായി ആകാശ് രാജ് (അൽ അസർ കോളേജ് തൊടുപുഴ)
ആൽബിൻ ബാബു (ന്യൂമെൻ കോളേജ് തൊടുപുഴ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. അക്കൗണ്ട്സ് കമ്മിറ്റിയിൽ അഞ്ചിൽ നാലു സീറ്റിലും യൂണിയൻ എക്സിക്യൂട്ടീവ് 15ൽ 10 സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News