എം ജി യിലും വിജയക്കൊടി പാറിച്ച് എസ് എഫ് ഐ

SFI VICTORY

എം ജി സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐക്ക് തിളക്കമാര്‍ന്ന വിജയം. ‘നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാര്‍ഥിത്വം’, എന്ന മുദ്രവാക്യമുയര്‍ത്തിപിടിച്ചു കൊണ്ടാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പ് നടന്ന 123 കോളേജുകളില്‍ 103 കോളേജുകളിലും എസ്എഫ്‌ഐക്ക് വിജയം കണ്ടെത്താന്‍ സാധിച്ചു. വലതുപക്ഷ വര്‍ഗ്ഗീയ ഫാസ്സിസ്‌റ് കൂട്ടത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. സര്‍വ്വകലാശാലയ്ക്ക് അകത്ത് ഇരച്ചുകയറുന്ന ഇത്തരം വര്‍ഗ്ഗീയ അരാജക ശക്തികളെ ചെറുത്തുനിന്നും വിദ്യാര്‍ത്ഥിപക്ഷ പോരാട്ടങ്ങളില്‍ മുന്നണി പോരാളികളായും കഴിഞ്ഞ കാലയളവില്‍ ആകെ എസ് എഫ് ഐ നടത്തിയ സമര സംഘടന പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പിന്‍തുണ കൂടി തെളിയിക്കുന്നതാണ് എസ് എഫ് ഐ യുടെ വിജയം.എസ് എഫ് ഐ യുടെ വിജയത്തിക്കാനായി പ്രവര്‍ത്തിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് , സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവര്‍ അഭിവാദ്യം ചെയ്തു.

Also read – ‘അശ്ലീല സന്ദേശമയച്ചു, റേപ്പ് ചെയ്യണമെന്ന് പറഞ്ഞു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രാൻസ് യുവതി

ഇടുക്കി ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 26 കോളേജുകളില്‍ 20 കോളേജുകളിലും എസ്എഫ്‌ഐക്ക് വിജയം കണ്ടെത്താന്‍ സാധിച്ചു. ശാന്തന്‍പാറ ഗവണ്‍മെന്റ് കോളേജ്, മാര്‍സ്ലീവാ കോളേജ് മുരിക്കാശ്ശേരി എന്നീ കോളേജുകള്‍ കെഎസ്യുവില്‍ നിന്നും തിരിച്ചുപിടിച്ചു.പത്തനംതിട്ട ജില്ലയ്ക്കകത്ത് തിരഞ്ഞെടുപ്പ് നടന്ന 20 കോളേജുകളില്‍ 19 ലും എസ്എഫ്‌ഐക്ക് വിജയം കണ്ടെത്താന്‍ സാധിച്ചു, രണ്ടു വര്‍ഷമായി തിരഞ്ഞെടുപ്പ് നടക്കാത്ത കോന്നി എന്‍എസ്എസ് കോളേജില്‍ എസ്എഫ്‌ഐക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചു.

എറണാകുളം ജില്ലയ്ക്കകത്ത് സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 41 കോളേജുകളില്‍ 34 ലും എസ്എഫ്‌ഐക്ക് ഐതിഹാസിക വിജയം നേടുവാന്‍ വേണ്ടി സാധിച്ചു. കൊച്ചിന്‍ കോളേജ്, എംഇഎസ് കുന്നുകര, പള്ളുരുത്തി സിയന്ന കോളേജ്, മണിമലക്കുന്ന് ഗവണ്‍മെന്റ് കോളേജ്, പിറവം ബിപിസി കോളേജ്, തൃക്കാക്കര ഭാരത മാതാ കോളേജ് എന്നിവ കെഎസ്യുവില്‍ നിന്നും മൂവാറ്റുപുഴ ഇലാഹിയ കോളേജ് എം എസ് എഫില്‍ നിന്നും തിരിച്ചുപിടിക്കാന്‍ വേണ്ടി എസ്എഫ്‌ഐക്ക് സാധിച്ചു.

കോട്ടയം ജില്ലക്ക് അകത്ത് സംഘടനാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 35 കോളേജുകളില്‍ 29 കോളേജിലും എസ്എഫ്‌ഐക്ക് മികച്ച വിജയം കൈവരിക്കാന്‍ സാധിച്ചു. വര്‍ഷങ്ങളായി കെഎസ്യു കുത്തകയായി കൊണ്ട് നടന്ന ചങ്ങനാശ്ശേരി എസ് ബി കോളേജ് എസ്എഫ്‌ഐക്ക് പിടിച്ചടക്കാന്‍ സാധിച്ചു.ആലപ്പുഴ ജില്ലക്ക് അകത്ത് തിരഞ്ഞെടുപ്പ് നടന്ന എടത്വ സെന്റ് അലോഷ്യസ് കോളേജിലും എസ്എഫ്‌ഐക്ക് സമ്പൂര്‍ണ്ണ വിജയം നേടുവാന്‍ സാധിച്ചു. തിരഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും, എസ്എഫ്‌ഐയെ വോട്ട് ചെയ്ത് വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അഭിവാദ്യം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News