ഐടിഐ കോളേജ് യൂണിയൻ തെരഞ്ഞെടു​പ്പിൽ സംസ്ഥാനത്ത് എസ്എഫ്ഐ തേരോട്ടം

SFI alappuzha

സംസ്ഥാനത്തെ ഐടിഐകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ തരംഗം. സംസ്ഥാനത്തെ ആകെ 103 ഐ ടി ഐ കളിൽ 88 ലും എസ്എഫ്ഐ തേരോട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് നോമിനേഷൻ പ്രക്രിയ പൂർത്തീകരിച്ചപ്പോൾ തന്നെ നിരവധി ഐടിഐ കളിൽ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എറണാകുളം ജില്ലയിലെ മരട് ഐടിഐ കെഎസ്‍യു വിൽ നിന്നും
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ITI UDSF ൽ നിന്നും തിരിച്ചുപിടിച്ചു. വയനാട് ജില്ലയിലെ ചുള്ളിയോട് വനിതാ ഐടിഐ,കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ഐടിഐ, മലപ്പുറം ജില്ലയിലെ നിലമ്പുർ ഐടിഐ എന്നിവ കെഎസ്‍യുവിൽ നിന്നും പുഴക്കാട്ടിരി ഐടിഐ UDSF ൽ നിന്നും തിരിച്ചുപിടിച്ചു. കാസർഗോഡ് ജില്ലയിലെ സീതാംഗോളി ITI യിൽ ചെയർമാൻ,ജനറൽ ക്യാപ്റ്റൻ സീറ്റ് വിജയിച്ചു.

25 കൊല്ലത്തിനു ശേഷം KSU നോമിനേഷൻ നൽകിയ കണ്ണൂർ ITI യിൽ SFI മുഴുവൻ സീറ്റിലും 500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു,
തുടർച്ചയായി 2 തവണ KSU വിജയിച്ച കട്ടപ്പന ITI യിൽ SFI 3 സീറ്റുകളിൽ വിജയിച്ചു.’നിഷ്പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർത്ഥിത്വം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

Also read; കൊല്ലത്ത് ITI ഇൻസ്റ്റിറ്റ്യൂട്ടുകളിൽ SFI തരം​ഗം; തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം

സംസ്ഥാനത്തെ ഐടിഐ കളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ക്യാമ്പസുകളിലേക്ക് കടന്നുവരുന്ന അരാഷ്ട്രീയക്കും വർഗീയതയ്ക്കും എതിരെ സംഘടന എടുത്ത നിലപാടുകൾക്ക് ലഭിച്ച അംഗീകാരം കൂടിയാണ് ഈ ഉജ്ജ്വലമായ വിജയം. സംസ്ഥാനത്തെ ഐടിഐ തിരഞ്ഞെടുപ്പുകളിൽ നടന്ന മിന്നുന്ന വിജയങ്ങൾക്ക് നേതൃത്വം കൊടുത്ത മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News