
ശബരിമലയിലെ അന്നദാന സദ്യയിൽ ഡിസംബർ 5-ാം തീയതിയിലെ ബോർഡ് യോഗത്തിന് ശേഷം തീരുമാനമുണ്ടാകും. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകാനായിരുന്നു തീരുമാനം. സദ്യ വിളമ്പാൻ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം ബോർഡ് യോഗം ചേർന്നാണ് സദ്യ കാര്യത്തിൽ തീരുമാനമെടുക്കും.
ALSO READ: ‘രാഹുല്‍ ഈശ്വർ ജയിലിൽ നിരാഹാരമിരിക്കും’: ദീപ ഈശ്വർ
അതേസമയം ശബരിമലയിൽ തീർത്ഥാടനം തുടങ്ങി 15 ദിവസം കൊണ്ട് റെക്കോർഡ് വരുമാനം. ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി രൂപയാണ്. മുൻ വർഷത്തേക്കാൾ 33.33 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അരവണ വിൽപ്പനയിൽ വരുമാനം 47 കോടി രൂപയായി ഉയർന്നു. മുൻ വർഷത്തേക്കാൾ 46.86 ശതമാനം വർധനവാണ് ഇവിടെയുണ്ടായിരിക്കുന്നത്. ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്. ദേവസ്വംവകുപ്പ് ഒരുക്കിയ സജ്ജീകരണങ്ങളെ തുടർന്ന് സന്നിധാനത്ത് എത്തുന്ന ഓരോ തീർത്ഥാടകരും സുഖദർശനം നേടിയ സന്തോഷത്തിൽ മനസ്സ് നിറഞ്ഞാണ് മലയിറങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


