
രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതിൽ ഷാഫിക്ക് പങ്കുണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫ്. കുതന്ത്രങ്ങളിൽ നിന്ന് ഷാഫി പിന്നോട്ട് പോവണം. ഷാഫി പറമ്പിലിന്റെ വാഹനം തടയാൻ ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാലക്കാട് എം എൽ എ യെ സംരക്ഷിക്കുന്നതിൽ ഷാഫിക്ക് പങ്കുണ്ട് എന്ന് ജനങ്ങൾക്ക് അറിയാം എന്നും വസീഫ് കൂട്ടിച്ചേർത്തു.
ഷാഫി വലിയ ഷോ കാണിച്ചു. പ്രകോപന രീതിയിൽ ഷാഫി ഇടപെട്ടു. ഒരു ജനപ്രതിനിധി ഇങ്ങനെയാണോ ചെയ്യേണ്ടത്?അതിൽ പ്രതിഷേധിച്ചത് ഡി വൈ എഫ് ഐ ക്കാർ തന്നെയാണ്. എം പി രൗദ്രഭാവത്തോടെയായിരുന്നു. ഷാഫിയാണ് പ്രകോപനമുണ്ടാക്കിയത്. പ്രതിഷേധങ്ങൾ നാട് ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിലിൻ്റെ നടപടിക്കെതിരെ, കോഴിക്കോട് വടകരയിൽ ഡി വൈ എഫ് ഐ പ്രതിഷേധം. 50-ൽ അധികം ഡി വൈ എഫ് ഐ പ്രവർത്തകർ ഷാഫിയുടെ ഔദ്യോഗിക വാഹനം തടയുകയായിരുന്നു. പ്രതിഷേധക്കാരുടെ കയർത്ത്, ബോധപൂർവ്വം അക്രമം സൃഷ്ടിക്കുവാൻ ഷാഫിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

