
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും പഴയ എ ഗ്രൂപ്പ് നേതാവുമായ ഷാഫി പറമ്പില്‍ എംപിയുടെ പിന്തുണയും കെസി വേണുഗോപാലിന്.
കൊടിക്കുന്നില്‍ സുരേഷ്,ബെന്നി ബഹനാന്‍ , എം കെ രാഘവന്‍, അടൂര്‍ പ്രകാശ് , രാജ് മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ എംപിമാരുടെ പിന്തുണ കെ സി വേണുഗോപാലനായിരുന്നു. മുസ്ലിം ലീഗ് വി ഡി സതീശനെ പിന്തുണയ്ക്കുമ്പോഴാണ് ലീഗിന്റെ ഹീറോ ആയ ഷാഫിയുടെ കെസി അനുകൂല നിലപാട്.
അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സമവായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തീരുമാനം അന്തിമമായി എഐസിസി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച്പരസ്യ പ്രതിഷേധം പാടില്ലെന്നും ഹൈക്കമാൻഡ് നിർദേശമുണ്ടെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടായി പറഞ്ഞു. ഇന്ന് വൈകുന്നേരം 4 മണിക്ക് എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

