
പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഷാഫി പറമ്പില്‍ എം പിയുടെ നേതൃത്വത്തില്‍ നടത്തിയതെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് പൊലീസിനെ കയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു. കോണ്‍ഗ്രസ് അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും എം മെഹബൂബ് പറഞ്ഞു.
പേരാമ്പയില്‍ ഇന്ന് വൈകീട്ടോടെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ വടകര ഡിവൈഎസ്പി ഹരിപ്രസാദിന് കൈക്ക് പരിക്കേറ്റിരുന്നു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്പ്രയിലെ സംഭവത്തിനു പിന്നാലെ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിട്ടു.
സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി സംഘര്‍ഷം അഴിച്ചിവിട്ടു. വനിതാ ഉദ്യോഗസ്ഥരെ വരെ കയ്യേറ്റം ചെയ്യുന്ന ശ്രമം ഉണ്ടായി. സെക്രട്ടറിയേറ്റിനു മുന്നിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്കുണ്ടായ ഉജ്ജ്വല വിജയത്തില്‍ വിറളി പൂണ്ടാണ് യൂത്ത് കോണ്‍ഗ്രസ് അക്രമം അഴിച്ചുവിട്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

