
കേന്ദ്ര ബജറ്റ് കേരളത്തോടുള്ള കടുത്ത അവഹേളനമാണെന്ന് കെ.കെ ശൈലജ ടീച്ചർ ആരോപിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് സംസ്ഥാനങ്ങൾക്ക് അർഹമായ വിഹിതം നൽകാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. സംസ്ഥാനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയുടെ 70 ശതമാനം തിരിച്ചുനൽകിയാലേ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ എന്ന് അവർ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ ലഭിക്കുന്നത് വെറും 25 ശതമാനം മാത്രമാണെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു മുൻ മന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ വികസനത്തിന് ആവശ്യമായ അതിവേഗ റെയിൽ പാതയെ കേന്ദ്രം എതിർക്കുന്നത് ശരിയല്ല. കൂടാതെ, തീരദേശ മേഖലയിലെ കടലാമ സംരക്ഷണവും റെയർ എർത്ത് ഇടനാഴിയും കേരളത്തിന്റെ ധാതുസമ്പത്ത് മൾട്ടിനാഷണൽ കോർപ്പറേറ്റുകൾക്ക് ഊറ്റിയെടുക്കാനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
English summary : Shailaja teacher strongly criticizes central budget for not giving due tax share to states

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

