കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ശശി തരൂർ; രാഹുൽ മാങ്കൂട്ടത്തിലിനും ഒളിയമ്പ്

shashi-tharoor against INDIA allaince

രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വീണ്ടും വിമർശിച്ച് ശശി തരൂർ. രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാരാകണമെന്ന പ്രവണത മാറണം എന്ന് അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. മുമ്പ് നെഹ്റു കുടുംബം അടക്കമുള്ളവരെ ലക്ഷ്യം വച്ച് കുടുംബാധിപത്യത്തെ തരൂർ നിശിതമായി വിമർശിച്ചിരുന്നു. തന്‍റെ നിലപാട് പിന്നീട് പലയിടത്തും അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു.

‘കോൺഗ്രസിന്‍റെ മുഖമായി തുടരാനാണോ ആഗ്രഹം’ എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരൻ ആയി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന അളന്നു മുറിച്ച മറുപടിയും അദ്ദേഹം നൽകി.

ALSO READ;‘കുടുംബത്തിൽ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂർവ്വം ഇങ്ങനെ നിൽക്കാം’; ഇരയെ അധിക്ഷേപിച്ചും രാഹുലിനെ പിന്തുണച്ചും മഹിള കോൺഗ്രസ് നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിന് നേരെ ഒളിയമ്പെയ്യാനും തരൂർ മറന്നില്ല. ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കും ചിലർ തുടരും, അത് അവരുടെ മനസാക്ഷിയുടെ വിഷയമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ല എന്നും അദ്ദേഹം പറഞ്ഞു.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News