ഷിബു ബേബി ജോണിന്റെ സഹോദരൻ ഷാജി ബേബി ജോൺ അന്തരിച്ചു

Shaji Baby John passes away

മുൻ മന്ത്രിയും ആർഎസ്‌പി നേതാവുമായിരുന്ന അന്തരിച്ച ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ അന്തരിച്ചു. 65 വയസായിരുന്നു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ വെച്ചാണ് അന്ത്യം.

കൊല്ലം ശങ്കേഴ്സ് ഹോസ്‌പിറ്റലിന് സമീപമുള്ള വസതിയിൽ ചൊവ്വാഴ്ച രാവിലെ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീണ്ടകരയിലെ കുടുംബവീടായ വയലിൽ വീട്ടിൽ എത്തിക്കും. സംസ്കാരം മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.

ALSO READ: തിരുവനന്തപുരം നഗരസഭയിൽ BJP അധികാരം ഉറപ്പിച്ചത് കോണ്‍ഗ്രസ് തണലിൽ: BJP ജയിച്ച 41 വാര്‍ഡുകളിൽ കോണ്‍ഗ്രസ് മൂന്നാമത്; 25 വാര്‍ഡുകളിൽ യുഡിഎഫിന് ലഭിച്ചത് ആയിരത്തില്‍ താഴെ വോട്ടുകള്‍

രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിച്ചയാളാണ് ഷാജി ബേബി ജോൺ. ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടാനും അദ്ദേഹത്തിനായി. റീത്തയാണ് ഭാര്യ. ബേബി ജോൺ ജൂനിയർ, പീറ്റർ ജോൺ എന്നിവർ മക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News