ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് വിഴിഞ്ഞം തുറമുഖത്ത്; ധാരണാപത്രത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഒപ്പിട്ടതായി മന്ത്രി വി.എൻ. വാസവൻ

SHIP TO SHIP LNG BUNKING

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്കിന് മുന്നോടിയായി പദ്ധതിയുടെ ധാരണാപത്രം അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഒപ്പിട്ടു. തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് ഇക്കാര്യം സോഷ്യൽ മീഡിയ പോസ്റ്റ് വഴി പങ്കുവെച്ചത്. രാജ്യത്തിന്റെ സമുദ്ര ഊർജ്ജ പരിവർത്തനത്തിലെ ഒരു നാഴികക്കല്ലാണ് ഈ പദ്ധതി എന്നും അദ്ദേഹം കുറിച്ചു. പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി വിഴിഞ്ഞം തുറമുഖം മാറും എന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു

പോസ്റ്റിന്റെ പൂർണരൂപം

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി അഭിമാനാർഹമായ മറ്റൊരു നേട്ടം കൂടി കേരളത്തിന് സ്വന്തമാകുന്നു. ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് വിഴിഞ്ഞം തുറമുഖത്ത് ഉടൻ യാഥാർഥ്യമാകും. മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്കിനു മുന്നോടിയായി പദ്ധതിയുടെ ധാരണാപത്രം അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി ഒപ്പിട്ടു.

രാജ്യത്തിന്റെ സമുദ്ര ഊർജ്ജ പരിവർത്തനത്തിലെ ഒരു നാഴികക്കല്ലാണ് ഈ പദ്ധതി. അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സിഇഒ ശ്രീ അശ്വനി ഗുപ്തയും ബിപിസിഎൽ ഗ്യാസ് ബിസിനസ് ഹെഡ് ശ്രീ രാഹുൽ ടണ്ടനും തമ്മിൽ ഔദ്യോഗിക കരാർ കൈമാറി. മാർക്കറ്റിംഗ് ഡയറക്ടർ ശ്രീ ശുഭങ്കർ സെൻ, ബിപിസിഎൽ ഐ & സി ബിസിനസ് ഹെഡ് ശ്രീ മനോജ് മേനോൻ, എ വി പി പി എൽ സിഇഒ പ്രദീപ് ജയരാമൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

ALSO READ: ‘ആശമാരെ അതിദരിദ്രര്‍ ആക്കണമെങ്കില്‍ കേന്ദ്രം വിചാരിക്കണം, സംസ്ഥാനമല്ല മാനദണ്ഡം നിശ്ചയിക്കുന്നത്’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

പദ്ധതി നടപ്പാകുന്നതോടെ അന്താരാഷ്ട്ര കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി വിഴിഞ്ഞം തുറമുഖം മാറും. കാർബൺ ബഹിർഗമനം കുറയ്ക്കാനും നെറ്റ് സിറോ എമിഷൻ ലക്ഷ്യം കൈവരിക്കാനുമുള്ള സുപ്രധാന ചുവടു വയ്പ്പാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News