എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ എന്ന് വ്യക്തമാക്കണം;മന്ത്രി വി ശിവൻകുട്ടി

v sivankutty

ആൻ്റോ ആന്റണി രണ്ട് കോടി വാങ്ങിയ കണക്ക് വിഡ‍ി സതീശൻ വ്യക്തമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ എന്നും വ്യക്തമാക്കണം. സ്വർണ മോഷണക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. ഇത് കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിൽ ആകുന്നതാണ്. അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽ നിന്നാണ് ആൻ്റോ ആൻ്റണി എംപി 2 കോടി രൂപ വാങ്ങിയത്. ചെറിയ സാമ്പത്തിക ആരോപണങ്ങൾ ഉള്ളപ്പോൾ അതിൽ ഇടതുപക്ഷത്തിനെതിരെ വലിയ അക്രമണങ്ങളാണ് മാധ്യമങ്ങൾ നടത്തുക.

മുഖ്യമന്ത്രിക്ക് എതിരെ കെസി വേണുഗോപാൽ രംഗത്ത് വന്നത് സ്വർണ്ണ മോഷണ കേസ് വഴി തിരിച്ച് വിടാനാണെന്നും മന്ത്രി പറഞ്ഞു. കെസി വേണുഗോപാൽ അറിയാതെ സോണിയ ഗാന്ധിയെ കാണാൻ സ്വർണ മോഷണ കേസ് പ്രതികൾ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇതിൽ കെസി വേണുഗോപാൽ മറുപടി പറയണം. കള്ളനെ കയ്യോടെ പിടിക്കുമ്പോൾ ഉള്ള വിഭ്രാന്തിയാണ് കെസി വേണുഗോപാലിനെന്നും മന്ത്രി പറഞ്ഞു.

Also read; മുഖം മിനുക്കി താനൂർ ഫിഷറീസ് സ്കൂൾ;വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു

കേരളത്തിൽ 110 സീറ്റ് തിരഞ്ഞെടുപ്പിൽ നേടും എന്ന് പറഞ്ഞാൽ നേടുമെന്ന് തന്നെയാണ്. അതിൽ മാറ്റം ഇല്ല. ജാഥകളിൽ മികച്ച പങ്കാളിത്തമാണുള്ളത്. കേന്ദ്ര സഹായം ഇല്ലെങ്കിലും നടക്കില്ലെന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും നടന്നു.
ശബരിമല അയ്യപ്പനും പാട്ടും ആയി വന്നത് ആണല്ലോ ഇപ്പൊ എല്ലാം പൊളിഞ്ഞുവെന്നും ഇനി പുതിയ പാരഡി ഗാനം എഴുതണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News