‘സമരം വെറും പ്രതിഷേധമല്ല, അഭിമാനത്തോടെ ജീവിക്കാനുള്ള പോരാട്ടം’; ദേശീയ പണിമുടക്കിന് ജീവനക്കാർക്ക് ശമ്പളത്തോടു കൂടിയ അവധി നൽകി ഹാപ്പിനസ് കെയർ സ്ഥാപകൻ സിബി എസ് പണിക്കർ

SIBY S PANICKER FACEBOOK POST

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്ന പണിമുടക്കിന് പിന്തുണ അറിയിച്ച് പ്രമുഖ മാനസികാരോഗ്യ സ്ഥാപനമായ ഹാപ്പിനസ് കെയറിന്റെ സ്ഥാപകൻ സിബി എസ് പണിക്കർ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

ചിലർക്ക് ഈ സമരം അനാവശ്യവും സാമ്പത്തിക നഷ്ടവുമായി തോന്നാമെങ്കിലും, തൊഴിലാളി അവകാശങ്ങളെ മാനിക്കുന്ന നിലപാടിന്റെ ഭാഗമായാണ് താൻ ഈ സമരത്തിനൊപ്പം നിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 60 ഓളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്ന വ്യക്തി എന്ന നിലയിൽ വ്യക്തിപരമായി തനിക്കും ഈ സമരം നഷ്ടമുണ്ടാക്കുന്ന ഒന്നാണെന്നും, എങ്കിലും തന്റെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടു കൂടിയ അവധി നൽകിയാണ് ഈ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “എഴുത്തോലക്കാലം കഴിഞ്ഞു, മാറ്റത്തെ ഉൾക്കൊള്ളണം”; പാഠപുസ്തക വിവാദത്തിൽ രമേശ് ചെന്നിത്തലയ്ക്ക് എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സമരങ്ങൾ വെറും പ്രതിഷേധങ്ങളല്ലെന്നും, മറിച്ച് മനുഷ്യന് അഭിമാനത്തോടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടവും സമൂഹത്തെ കൂടുതൽ നീതിയുള്ളതാക്കാനുള്ള ശ്രമവുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തൊഴിലാളിയുടെ അവകാശം സംരക്ഷിക്കുന്നത് സമൂഹത്തിന്റെ ഭാവിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്ന ഉറച്ച നിലപാടാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പങ്കുവെച്ചത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ മെന്റൽ ഹെൽത്ത് ബ്രാൻഡുകളിൽ ഒന്നാണ് സിബി എസ് പണിക്കർ സ്ഥാപിച്ച ഹാപ്പിനസ് കെയർ. ആറോളം ബ്രാഞ്ചുകളുള്ള ഈ പ്രമുഖ മാനസികാരോഗ്യ കൗൺസിലിംഗ്, തെറാപ്പി സെന്റർ വിദഗ്ധരായ സൈക്കോളജിസ്റ്റുകളെ ഉപയോഗിച്ച് പേഴ്സണൽ കൗൺസിലിംഗ്, ഫാമിലി തെറാപ്പി, സിബിടി (CBT) എന്നിവയിലൂടെ ജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആധുനിക സാങ്കേതികവിദ്യയോടു കൂടിയ അന്തരീക്ഷം, ഓൺലൈൻ കൗൺസിലിംഗ് സേവനങ്ങൾ എന്നിവ ഇവരുടെ പ്രത്യേകതയാണ്. കൂടാതെ, മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്കായി ‘ഹാപ്പി ബോട്ട്’ (Happy Bot) എന്ന എഐ സംവിധാനം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും ഈ സ്ഥാപനമാണ്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇന്ന് രാജ്യവ്യാപകമായി തൊഴിലാളി വർഗ്ഗം പണിമുടക്കിലാണ് . ചിലർക്കിത് അനാവശ്യവും അസൗകര്യവും സാമ്പത്തിക നഷ്ടവും ആകാം.

60 ഓളം പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനം നടത്തുന്നതിനാൽ വ്യക്തിപരമായി എനിക്കും ഈ സമരം നഷ്ടം തന്നെയാണ്.
എന്നാൽ തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കുന്ന നിലപാടിന്റെ ഭാഗമായി, എന്റെ സ്ഥാപനത്തിലെ എല്ലാപേർക്കും ശമ്പള അവധി നൽകിയാണ് ഞങ്ങൾ ഈ സമരത്തോട് ഐക്യദാർഢ്യപെടുന്നത്

സമരങ്ങൾ വെറും പ്രതിഷേധമല്ല.
അത് മനുഷ്യന് അഭിമാനത്തോടെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്, സമൂഹത്തെ കൂടുതൽ നീതിയുള്ളതാക്കാനുള്ള ശ്രമമാണ്.
തൊഴിലാളിയുടെ അവകാശം സംരക്ഷിക്കുന്നത് സമൂഹത്തിന്റെ ഭാവിയെ സംരക്ഷിക്കുന്നതും കൂടിയാണ്.

തൊഴിലാളി ഐക്യം ജയിക്കട്ടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News