SIR; പുറത്താക്കപ്പെട്ട വോട്ടർമാർ കൂടുതലും ബിജെപി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ, ബിജെപിക്ക് കൂടുതൽ വോട്ട് എങ്ങനെ കിട്ടി?

bjp

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയായതോടെ പുറത്താക്കപ്പെട്ട വോട്ടർമാരിൽ കൂടുതലുമുള്ളത് ബി ജെ പി മുന്നിലെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പട്ടികയിലെ 23 ശതമാനം വോട്ടർമാരും കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളിലുള്ളവരാണ്. ബി ജെ പി രണ്ടാമതെത്തിയ നേമത്ത് മാത്രം 50000 ത്തിലധികം വോട്ടർമാരാണ് പുറത്താക്കപ്പെട്ടത്.

കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ഇരട്ട വോട്ട് ആരോപണം ഉയർന്നുവന്നിരുന്നു. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും ബിജെപിക്ക് അപ്രതീക്ഷിത വോട്ട് വർധനവായിരുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ആദ്യം ഘട്ടം പൂർത്തിയായതോടെ, 25 ലക്ഷത്തോളം വോട്ടർമാരുടെ വിവരങ്ങളാണ് കണ്ടെത്താൻ കഴിയാതിരുന്നത്. അതിൽ ആറ് ശതമാനത്തോളം വോട്ടർമാർ മാത്രമാണ് മരിച്ചത്. ഇവരെ മാറ്റി നിർത്തിയാൽ 10% ആളുകളാണ് കണ്ടെത്താനാകാത്തവർ, ഇരട്ടവോട്ട് എന്നിങ്ങനെയുള്ള വിഭാഗത്തിലുള്ളത്.

ഈ സാഹചര്യത്തിൽ ബിജെപിക്ക് ഈ മണ്ഡലങ്ങളിൽ കൂടുതൽ വോട്ട് എങ്ങനെ കിട്ടിയെന്ന ചോദ്യമാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പട്ടികയിലെ 23 ശതമാനം വോട്ടർമാരും കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിയ മണ്ഡലങ്ങളിലുള്ളവരാണ്. ഏറ്റവും കൂടുതല്‍ പേരുള്ളത് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലാണ്, 58,828 വോട്ടർമാർ. മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ 28 ശതമാനമാണിത്.

ALSO READ: SIR: തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, താളപ്പിഴകൾ അക്കമിട്ട് നിരത്തി

വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളും ബി ജെ പി ഒന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങളാണ്. സുരേഷ് ഗോപി വിജയിച്ച തൃശൂരില്‍ 6 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ബിജെപി കൂടുതൽ ലീഡ് നേടിയത്. ഈ 6 മണ്ഡലങ്ങളിലും അഞ്ജാത വോട്ടർമാരുടെ എണ്ണവും കൂടുതലാണെന്ന് പട്ടികയിലുണ്ട്.

29-ാം ബൂത്തില്‍ പുറത്താക്കുന്ന വോട്ടർമാരുടെ എണ്ണം 337 ആണ്. ഇതില്‍ 334 പേരും കണ്ടെത്താനാവാത്തവർ എന്ന വിഭാഗത്തിലാണുള്ളത്. പട്ടിക മുഴുവൻ നോക്കിയാൽ 22.62 ശതമാനം വോട്ടർമാരും ബി ജെ പി ഒന്നും രണ്ടും സ്ഥാനത്തു വന്ന 20 മണ്ഡലങ്ങളിലാണ് എന്ന് വ്യക്തമാവും. ബിജെപി വിജയിച്ച മണ്ഡലങ്ങളിൽ മാത്രം ഇത്രയധികം വോട്ടർമാരെ കാണാതായതും ബിജെപി വോട്ട് വർധിച്ചതിന് പിന്നിലും ഇരട്ടവോട്ടാണെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ കണക്കുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News