എസ് ഐ ആർ; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

HIGHCOURT

എസ് ഐ ആർ കേരളത്തിൽ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ സർക്കാർ ഹർജിയിലാണ് ഹൈക്കോടതി നടപടി. എസ് ഐ ആർ നീട്ടിവയ്ക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേസമയം നടക്കുന്നതിനാൽ ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്. വിഷയത്തിൽ ഇടപെടാൻ ഹൈക്കോടതിക്ക് അധികാരമില്ലന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

Also read: സെൻസർ ബോർഡിന് തിരിച്ചടി; ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി നൽകി ഹൈക്കോടതി

എസ് ഐ ആറിനായി 26000 ഉദ്യോഗസ്ഥരെ കൂടി മാറ്റുന്നതോടെ ഉദ്യോഗസ്ഥ ക്ഷാമവും ഭരണ സ്തംഭനവും ഉണ്ടാവും. മാത്രമല്ല വോട്ടർപട്ടിക പരിഷ്കരണം അടിയന്തര പ്രാധാന്യമുള്ള കാര്യമല്ല. മെയിൽ മാത്രമാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

The High Court has ruled that the state government can approach the Supreme Court to implement the SIR in Kerala. The High Court’s action was on a government petition against the radical revision of the voter list. The High Court’s ruling was on a petition seeking a postponement of the SIR.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News