
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിടുക്കപ്പെട്ട് പുനഃപരിശോധന നടത്തരുതെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർടികൾ കഴിഞ്ഞ മീറ്റിങ്ങുകളിൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള സമയപരിധി നീട്ടി. അതിന് ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്.
അതേസമയം, കേരളത്തിൽ എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡിസംബർ 23നും അന്തിമ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കും. കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ചീഫ് സെക്രട്ടറിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്.
സംസ്ഥാനത്ത് തദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്നും.പരാതി പ്രവാഹത്തെ തുടർന്ന് നേരത്തെ, കേരളമടക്കം രാജ്യവ്യാപകമായി 12 ഓളം സംസ്ഥാനങ്ങളിൽ എസ് ഐ ആർ സമയപരിധി നീട്ടിയിരുന്നു. 95 ശതമാനം ഫോമുകളുടെ ഡിജിറ്റെെസേഷൻ പൂർത്തിയായെങ്കിലും സംസ്ഥാനത്ത് തദേശ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനാലുള്ള തിരക്ക് യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സമരപരിധി വീണ്ടും നീട്ടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

