
കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും നൽകിയ ഹർജികളാണ് പരിഗണിക്കുക. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ എസ്.ഐ.ആർ നടത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നുമാണ് കേരളത്തിൻറെ വാദം. തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ എസ്.ഐ.ആർ മാറ്റിവയ്ക്കണമെന്നും സർക്കാർ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു. എസ്.ഐ.ആർ ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പാർട്ടികൾ ഹർജികളിലെ വാദം. ഹർജികളിൽ കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടും.
എസ് ഐ ആർ നടപ്പാക്കുന്നത് ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും, ഒരു ബി എൽ ഒ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന ജോലി സമ്മർദ്ദം ശ്രദ്ധിക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമാന ആവശ്യങ്ങളുമായി സംസ്ഥാന സർക്കാരും കോൺഗ്രസും മുസ്ലീം ലീഗും നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തിരക്കിട്ട് എസ് ഐ ആർ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജികളിലെ പൊതുവായ ആവശ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

