
ഹിജാബ് വിവാദത്തിൽ ഹൈബി ഈഡൻ എം പി ക്കെതിരെ സമസ്ത കാന്തപുരം വിഭാഗം മുഖപത്രം. മധ്യസ്ഥ വേഷം അണിഞ്ഞെത്തിയ എം പി, വിദാർത്ഥിനിയെ കുറ്റക്കാരിയാക്കിയെന്നും ഇസ്ലാമോഫോബിക് ആയ പൊതു ബോധത്തിൻ്റെ മുഖമായി എം പി മാറിയെന്നും വിമർശനം. സമസ്ത കാന്തപുരം മുഖപത്രമായ സിറാജ് എഡിറ്റോറിയലിൽ ആണ് വിമർശനം
എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിലാണ് ഹൈബി ഈഡൻ എം പി ക്കെതിരെ സമസ്ത കാന്തപുരം വിഭാഗം മുഖപത്രം വിമർശനം ഉയർത്തിയത്. വെറുപ്പിൻ്റെ കാലത്ത് ഒരു കുഞ്ഞ് പഠിപ്പ് നിർത്തുകയാണ് എന്ന പേരിലാണ് ലേഖനം. മധ്യസ്ഥ വേഷം അണിഞ്ഞെത്തിയ എം പി വിദാർത്ഥിനിയെ കുറ്റക്കാരിയാക്കിയെന്നും ഇസ്ലാമോഫോബിക് ആയ പൊതു ബോധത്തിൻ്റെ മുഖമായി എം പി മാറിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.
Also Read: പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത യുഡിഎഫ് പ്രവർത്തകൻ ആബിദ് അടിവാരത്തിനെതിരെ കേസ്
സ്കൂൾ അധികൃതരുടെ വർഗീയ നിലപാട് മറച്ചുവെച്ചു. സമ്മർദ്ദം ചെലുത്തിയാണ് കുട്ടിയെ ഹിജാബ് ഒഴിവാക്കാൻ സമ്മതിപ്പിച്ചത്. എം പിയിൽ നിന്നും ഈ നിലപാട് അല്ല പ്രതീക്ഷിച്ചിരുന്നതെന്നും ലേഖനം വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരച്ച നിലപാടിൽ മുസ്ലീം സംഘനകൾക്ക് പ്രതിഷേധമുണ്ട്.
ഈ വിവാദത്തിൽ കൈയ്യടികേണ്ടത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിലപാടിനാണ്. സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുത വീഴ്ച സംഭവിച്ചെന്നും അവർ തിരുത്തണമെന്നും നിയമം അനുസരിക്കണമെന്നും മന്ത്രി വ്യക്കമായി. ഇത് സമീപകാല കേരള രാഷ്ട്രീയത്തിലെ ശക്തവും ധീരവുമായ നിലപാടായി മാറിയെന്നും ലേഖനം പറയുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

