നാടിന്‍റെ വികസനം ലക്ഷ്യം: മണിയൂർ പഞ്ചായത്തിൽ അങ്കത്തട്ടിലിറങ്ങി സഹോദരിമാർ

LOCAL BODY ELECTION + vadakara

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറവെ അങ്കത്തട്ടിൽ ഇടതുപക്ഷ മുന്നണിക്കായി പൊരുതി ജയിക്കാൻ സഹോദരിമാരും. മണിയൂർ പഞ്ചായത്തിലാണ് തൊട്ടടുത്ത രണ്ട് വാർഡുകളിൽ നിന്നായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളായി സഹോദരിമാരായ എൻ കെ ദീപയും, എൻ കെ ദിപിഷയും മത്സരിക്കുന്നത്.

ദീപ മണിയൂർ തെരു വാർഡിൽ സിപിഐഎം പ്രതിനിധിയായും, ദിപിഷ മണിയൂർ നോർത്ത് വാർഡിൽ സിപിഐ പ്രതിനിധിയുമായാണ് അങ്കത്തിനിറങ്ങിരിക്കുന്നത്. ഇരുവരും ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങുക എന്നത് അതിയായആഗ്രഹമുണ്ടായിരുന്നു അതിപ്പോൾ സാധിച്ചു എന്നും സഹോദരിമാർ പറഞ്ഞു.

ALSO READ; കടമക്കുടിയിൽ ഫ്ലക്സുകൾ അഴിച്ചുമാറ്റുന്ന തിരക്കിൽ യുഡിഎഫ് പ്രവർത്തകർ; ആത്മവിശ്വാസം അതിരു കടന്നപ്പോൾ നഷ്ടപ്പെട്ടത് സിറ്റിങ് സീറ്റ്

ഒന്നാംഘട്ട ഗൃഹ സന്ദർശനം അവസാന ഘട്ടത്തിലെത്തി നിൽക്കെ വിജയ പ്രതീക്ഷയിലാണ് ഇരുവരും. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ ദീപ കഴിഞ്ഞ പത്ത് വർഷമായി മണിയൂർ പഞ്ചായത്ത് സിഡിഎസ് അംഗവും കുടുംബശ്രീ മെൻഡറുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് പ്രസിഡൻ്റ്, എൻആർഇജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് പ്രസിഡൻ്റ്, മണിയൂർ വനിതാ സഹകരണ സംഘം ഡയറക്ടർ, പാലിയം മണിയൂർ ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്.

തൊഴിലുറപ്പ് തൊഴിലാളിയായ ദിപിഷ മഹിളാ സംഘം മണിയൂർ മണ്ഡലം കമ്മിറ്റി അംഗം, ഗ്രാമീണ സ്വയം സഹായ സംഘം ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. മണിയൂർ പൊന്നോത്ത് പരേതരായ നാരായണന്റെയും കമലയുടെയും മക്കളാണ് ഇരുവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News