
ശബരിമല സ്വർണമോഷണക്കേസിലെ എസ്ഐടി അന്വേഷണം അന്തിമഘട്ടത്തിലാണെവന്നും അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുവെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
ഹൈക്കോടതി കൃത്യമായി മേൽനോട്ടം വഹിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൻ്റേയും ബിജെപി യുടേയും ഭാഗത്ത് നിന്നും അന്വേഷണത്തെ സംബന്ധിച്ച വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൻ്റെ ഇടയിലാണ് പ്രതികരണവുമായി ഡി ജി പി എത്തിയിരിക്കുന്നത്.
Also read: ആഗോള അയ്യപ്പ സംഗമം: വ്യാജ പ്രചാരണങ്ങൾ തകരുന്നു; വസ്തുതകൾ അക്കമിട്ട് തെളിയിച്ച് ദേവസ്വം ബോർഡ്
ശബരിമല സ്വർണ മോഷണക്കേസിൽ അന്വേഷണം കൃത്യമായാണ് പോകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടിയതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററും വ്യക്തമാക്കിയിരുന്നു. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ വരുന്ന ഡിജിപി യുടെ പ്രതികരണങ്ങൾ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


