
ദ്വാരപാലക ശില്പത്തിലെ സ്വർണംപൂശൽ വിഷയം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് എത്തി. കേസുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലൻസ് പിടിച്ചെടുത്ത രേഖകൾ എസ്ഐടിക്ക് കൈമാറി. സന്നിധാനത്ത് നിന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത് എത്തിയത്. ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും.
Also read: പോളിയോ തുള്ളി മരുന്ന് വിതരണോദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു
അതേസമയം, 2019ലെ ദേവസ്വം ബോർഡ് തീരുമാനം സെക്രട്ടറി തിരുത്തിയതിന് തെളിവ്. ദേവസ്വം ബോര്‍ഡിൻ്റെ ഉത്തരവാണ് ദേവസ്വം ബോർഡ് സെക്രട്ടറി ജയശ്രീ തിരുത്തിയത് എന്ന് കണ്ടെത്തി. ദേവസ്വം ബോർഡ് തീരുമാനത്തിൻ്റെ പകർപ്പും പുറത്ത് വന്നിട്ടുണ്ട്. ബോർഡ് എടുത്ത തീരുമാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വര്‍ണ്ണം കൊടുത്തു വിടണമെന്ന് പറയുന്നില്ല. എന്നാല്‍ ജയശ്രീ ഇറക്കിയ ഉത്തരവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൈമാറണമെന്നാണ് പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂർണ്ണ ചെലവിലും ഉത്തരവാദിത്വത്തിലും നവീകരണം നടത്തണമെന്നാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനത്തിൽ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

