
ശബരിമല സ്വര്‍ണ മോഷണ കേസില്‍ രണ്ടാം പ്രതി മുരാരി ബാബുവിന്റെ കാലാവധി ഇന്ന് അവസാനിക്കും. മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. നാല് ദിവസത്തെ കസ്റ്റഡിയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി എസ് ഐ ടി ചോദ്യം ചെയ്തിരുന്നു.
അതേസമയം, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുള്ള നിലവിലെ അന്വേഷണത്തില്‍ നിര്‍ണായകമായിട്ടുള്ള നിരവധി രേഖകളാണ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇനി കേസിലെ മറ്റ് പ്രതികളിലേക്ക് കടക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read Also: ഓപ്പറേഷൻ സൈ – ഹണ്ട്: സൈബർ തട്ടിപ്പുകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്
ഇതിനിടെ, ശബരിമല സ്വർണ കട്ടിള മോഷണ കേസിൽ പോറ്റിയെ പ്രതി ചേർത്ത് അറസ്റ്റ് ചെയ്യും. കഴിഞ്ഞ ദിവസം കോന്നി കോടതിയിൽ അന്വേഷണ സംഘം പിടിച്ചെടുത്ത സ്വർണം ഹാജരാക്കിയിരുന്നു. പല സമയങ്ങളിലായി രണ്ട് കിലോയിലേറെ സ്വർണം ശബരിമലയിൽ നിന്ന് പോറ്റി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

