
അടിച്ചമർത്തപ്പെട്ടവരുടെ മുന്നേറ്റത്തിന് വേണ്ടി നിലപാടെടുത്ത് പ്രവർത്തിച്ച വ്യക്തിത്വത്തിനുടമയായിരുന്നു സീതാറാം യെച്ചൂരി എന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിയന്ത്രിക്കുന്ന ആർ എസ് എസിന്റെ കാഴ്ചപ്പാടുകൾ നരേന്ദ്രമോദിയും അമിത് ഷായും ഉൾപ്പെടെ നടപ്പാക്കുമ്പോൾ അത് തുറന്നു കാണിച്ച് മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരി. സമത്വപൂർണ്ണമായ സമൂഹം വേണമെന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്.
പ്രാദേശിക രാഷ്ട്രീയത്തിൽ ഒന്നിച്ചിരിക്കാൻ കഴിയാത്ത പാർട്ടികളിൽ ബി ജെ പിക്കെതിരെ നിലപാടെടുത്തവരെ ഇന്ത്യ ബ്ലോക്കിൽ ഒന്നിച്ചിരുത്താൻ സീതാറാം യെച്ചൂരിക്ക് സാധിച്ചു എന്നും എം എ ബേബി പറഞ്ഞു. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആർ മുരളീധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു തുടങ്ങിയവർ സംസാരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

