
സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പ്രതിപക്ഷത്തിന് വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കുന്നതെന്ന് മന്ത്രി മന്ത്രി വി. ശിവൻകുട്ടി. രമേശ് ചെന്നിത്തലയ്ക്ക് ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ്. പുറത്തിറങ്ങിയാൽ എൽഡിഎഫ് സർക്കാർ നിർമ്മിച്ച റോഡിലൂടെ അദ്ദേഹത്തിന് പോകേണ്ടി വരും.
കെഎസ്ആർടിസിയിലെ പിആർഡി പരസ്യം കണ്ട് ചെന്നിത്തല ഞെട്ടിയിരിക്കുകയാണ്. സ്വന്തം സർക്കാരിന്റെ കാലത്ത് പരസ്യം നൽകിയിട്ടില്ലേ എന്ന് അദ്ദേഹം ഓർക്കണം. പാഠപുസ്തകം നേരത്തെ നൽകുന്നത് ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് പറയുന്ന ചെന്നിത്തല മണ്ടത്തരങ്ങളാണ് വിളിച്ചുപറയുന്നത്. പ്രതിപക്ഷത്തിനും അവരുടെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കാൻ പഠന കോൺഗ്രസിലേക്ക് വരാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
‘കേരള സ്റ്റോറി’ രണ്ടാം ഭാഗം ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള ശ്രമമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം നീക്കങ്ങൾ കൊണ്ട് കേരളത്തിലെ ന്യൂനപക്ഷങ്ങൾ തകരില്ലെന്നും അവർക്ക് സർക്കാർ പൂർണ്ണ സംരക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ നിലപാട് അറിയിക്കാൻ സമയം അനുവദിച്ചിട്ടുണ്ടെന്നും കൃത്യസമയത്ത് അത് അറിയിക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

