രണ്ട് വാഹനാപകടങ്ങളിൽ ആറ് മരണം; രണ്ട് പേരുടെ നില അതീവ ഗുരുതരം

accident in kerala 6 death

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ആറ് മരണം. തിരുവനന്തപുരത്തും കോഴിക്കോടുമായാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫുട്പാത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ 1.30 യോടെ തിരുവനന്തപുരം കരമനയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. മരിച്ചവർ മൂന്ന് പേരും ഹോട്ടൽ ജീവനക്കാരാണ് എന്നാണ് വിവരം. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്.

Also read: ഉത്സവത്തിനിടെ കെട്ടുരുപ്പടിയുടെ ചക്രം ശരീരത്തിൽ കയറി വികലാംഗനായ യുവാവ് മരിച്ചു

അതേസമയം, കോഴിക്കോട് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം. അപകടത്തിൽ പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. കോഴിക്കോട് നല്ലളം മോഡേൺ ബസാറിലാണ് അപകടം ഉണ്ടായത്. മരിച്ചത് രാമനാട്ടുകാര സ്വദേശി ആയ ദിനിൽ, ഫറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ എന്നിവരാണ്. ദിജിൽ, ശ്യാം ലാൽ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. പുലർച്ചെ ഏകദേശം മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത് എന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News