ആരോഗ്യനിലയിൽ നേരിയ പുരോഗതി; ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി

sreekutty + varkala train incident

വർക്കല ട്രെയിനിൽ നിന്നും മദ്യപൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീക്കുട്ടി സ്വന്തം നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങിയതായും ആശുപത്രി അറിയിച്ചു. സമയമെടുത്ത് മാത്രമേ ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടാകൂ എന്നും ഡോക്ടർമാർ അറിയിച്ചു.

ALSO READ; എത്യോപ്യയിലെ അഗ്നിപര്‍വത സ്ഫോടനത്തിന്‍റെ ആഘാതം ഇന്ത്യയിലും: നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി; ദില്ലിയിലെ വായുമലിനീകരണം രൂക്ഷമാകും

നവംബർ 2ന് കേരള എക്‌സ്പ്രസിലായിരുന്നു തിരുവനന്തപുരം സ്വദേശിയായ സുരേഷിന്‍റെ ക്രൂരത അരങ്ങേറിയത്. പുകവലി ചോദ്യം ചെയ്ത ദേഷ്യത്തിൽ ശ്രീക്കുട്ടിയെ ട്രെയിനിൽ നിന്നും പാളത്തിലേക്ക് ചവിട്ടിയിടുകയായിരുന്നു. ശ്രീക്കുട്ടിയുടെ സുഹൃത്തിനെയും ആക്രമിച്ചെങ്കിലും ബിഹാർ സ്വദേശിയായ ശങ്കർ പാസ്വാൻ രക്ഷക്കെത്തുകയും പ്രതിയെ കീഴ്പ്പെടുത്തുകയും ചെയ്തു.

News Summary: The condition of Sreekkutty who was seriously injured after being pushed off a train by a drunkard in Varkala has shown slight improvement. Sreekutty has been removed from the ventilator after her health condition improved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News