150 കിലോ കഞ്ചാവ് കടത്തൽ; കാസർകോഡ് ദേലംപാടി സ്വദേശി മുസ്ലിം ലീഗ് നേതാവ് മംഗലാപുരത്ത് പിടിയിൽ

കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ മുസ്ലിംലീഗ് നേതാവ് മംഗളൂരുവിൽ പിടിയിൽ. ദേലംപാടി സ്വദേശിയായ എം കെ മസൂദ് ആണ്
123 കിലോ കഞ്ചാവുമായി രണ്ട് കൂട്ടാളികൾക്കൊപ്പം കർണാടക പോലീസിന്റെ പിടിയിലായത്. കേരളത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിൻ്റെ തലവനാണ് മസൂദ്.

ദേലംമ്പാടി ഉരുഡൂർ അടൂർ സ്വദേശിയായ മുസ്ലിം ലീഗിൻ്റെ പ്രമുഖ നേതാവും അഡൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ അഡൂർ മൊഗർ സ്വദേശിയായ എം കെ മസൂദും കൂട്ടാളികളായ രണ്ട് യൂത്ത് ലീഗ് നേതാക്കളായ മലയാളികളുമാണ് കഞ്ചാവുമായി മംഗളൂരുവിൽ പിടിയിലായത്. ദേലമ്പാടി പരപ്പ സ്വദേശികളായ സുബൈർ, മുഹമ്മദ് ആഷിക് എന്നിവർക്കൊപ്പം രണ്ടു കാറുകളിലായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. മൂഡബിദ്രി മത്തഡെക്കരക്കടുത്ത് രണ്ടിടങ്ങളിലായി മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലഹരി കടത്ത് സംഘം പിടിയിലായത്. പിടികൂടിയ കഞ്ചാവിന് 50 ലക്ഷത്തോളം രൂപ വില വരും. ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്കും കർണാടകത്തിലേക്കും കഞ്ചാവ് കടത്തുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

ALSO READ:വയനാട് പുനരധിവാസം: പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവർത്തികൾ മന്ത്രി പി എ മുഹമ്മദ് റിയാസ് അവലോകനം ചെയ്തു

പതിവായി ലഹരികടത്തുന്ന സംഘം കേരളത്തിലെയും കർണാടകത്തിലെയും സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കുമടക്കുമാണ് പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് മംഗളൂരു പോലീസ് അറിയിച്ചു. 5 മൊബൈൽ ഫോണുകളും കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News