‘മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാൻ കോൺഗ്രസിന് കഴിയുന്നില്ല, കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രത്യക്ഷമായി’: വെള്ളാപ്പള്ളി നടേശൻ

Vellappally Natesan

മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണരേഖയ്ക്ക് അപ്പുറം പോകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എൻ ഡി പി യോഗം ശാഖാ നേതൃത്വ സംഗമത്തിലാണ് പരാമര്‍ശം നടത്തിയത്. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് അപ്രത്യക്ഷമായെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസിൽ ഒരു പുതിയ അംഗത്തെ ചേർക്കണമെങ്കിൽ മലപ്പുറത്ത് പോയി ചോദിക്കണം. കോൺഗ്രസ് ഇന്ന് ശോഷിച്ചു. മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണ്. വിദ്വേഷത്തിനു വേണ്ടിയുള്ള പാർട്ടി മാത്രമാണ്. മുസ്ലിം ലീഗിന് എന്ത് ജനാധിപത്യമാണുള്ളത്. ലീഗിൻ്റെ ശ്രമം മതരാഷ്ട്രം സൃഷ്ടിക്കാൻ വേണ്ടിയാണ്. തന്നെ മുസ്ലീം വിരോധിയാക്കാനാണ് ശ്രമം. മതേതരത്വം മാത്രം പറഞ്ഞാൽ പോരാ എല്ലാവർക്കും തുല്യ നീതി ലഭിക്കണം. ലീഗും ലീഗിൻ്റെ പ്രവർത്തകരും എന്നെ വർഗീയവാദിയാക്കാൻ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ALSO READ: ‘കൊച്ചി വാട്ടര്‍ മെട്രോ ലോകത്തിന് മാതൃക, വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണോദ്ഘാടനം നവംബർ അഞ്ചിന്’ : മുഖ്യമന്ത്രി

സ്വര്‍ണ്ണപാളി തട്ടിപ്പ് കേസിലും വെള്ളാപ്പള്ളി പ്രതികരണം നടത്തി. കേരളത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ഇത് കൃത്യമായി അന്വേഷിക്കണം. വിജയിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം കേരളത്തിൽ കോൺഗ്രസ് തകർന്നു. കോവിഡ് കാലത്ത് സർക്കാർ നല്ല രീതിയിലാണ് പ്രവർത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളത്തിൽ മികച്ച ഭരണമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News