WHO CARES അല്ല WE CARES; ചർച്ചയായി വനിതാ ശിശു വികസന വകുപ്പിന്റെ പോസ്റ്റ്

WCD KERALA

പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ സ്ത്രീകളുടെ സ്വരമായി മാറാൻ വനിതാ ശിശു വികസന വകുപ്പിന് സാധിക്കാറുണ്ട്. ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നതും അത്തരത്തിലൊരു പോസ്റ്റാണ്. ഹു കെയെർസ് അല്ല വി കെയെർസ് എന്ന ടെക്സ്റ്റോടു കൂടിയ പോസ്റ്റ് ആരോഗ്യ മന്ത്രി വീണ ജോർജ് ഉൾപ്പെടെ നിരവധിപ്പേരാണ് ഷെയർ ചെയ്തിട്ടുള്ളത്.

വിശ്വസ്തരിൽ നിന്നോ മറ്റാളുകളിൽ നിന്നോ മോശം അനുഭവമുണ്ടായാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല വനിതാ ശിശു വികസന വകുപ്പ് കൂടെയുണ്ടാവുമെന്നാണ് പോസ്റ്റിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവും എം ൽ എ യുമായ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീഷോട്ടും ശബ്ദ രേഖയും പുറത്തു വന്ന പശ്ചാത്തലത്തിലാണ് ഈ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

ALSO READ : ‘ഇനി നടപടി എടുക്കേണ്ടതില്ല, കൂടുതൽ പ്രതികരണവും ഇല്ല’: രാഹുലിനെ സംരക്ഷിച്ച് ഷാഫി പറമ്പിൽ

ജീവിതത്തിൽ തോറ്റു പോകരുത്. ഏറെ വിശ്വസിച്ച വ്യക്തികളിൽ നിന്നോ മറ്റുള്ളവരിൽ നിന്നോ ജീവിതത്തിൽ പലർക്കും തിക്താനുഭവങ്ങൾ ഉണ്ടായേക്കാം. തളർന്ന് പോകരുത്. മടിച്ച നിൽക്കാതെ നേരിടാം. വ്യക്തി മര്യാദകളും ജനാധിപത്യ മര്യാദകളും വിട്ട് ഭീഷണിയിലേക്കും ബ്ലാക്ക് മെയ്‌ലിങ്ങിലേക്കും വാക്കുകൾ മാറിയാൽ, ശാരീരികവും മാനസികവുമായുള്ള പീഡനങ്ങൾ ഏൽക്കേണ്ടി വന്നാൽ ചെറുക്കാം.

നിങ്ങളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാൻ പ്രതിസന്ധികളെ അതിജീവിക്കാൻ, ജീവിതത്തിലെ സ്വപ്നങ്ങൾ തിരിച്ചു പിടിക്കാൻ സംസ്ഥാന സർക്കാറും വനിതാ വികസന കോർപ്പറേഷനും ഒപ്പം ഉണ്ട്. കൗൺസിലിംഗ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്പ് ലൈൻ നിങ്ങൾക്കായുണ്ട്. മടിക്കേണ്ടതില്ല നേരിട്ട് വിളിയ്ക്കാം എന്നീ ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റ് പങ്കു വച്ചിട്ടുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News