‘ഏക കിടപ്പാട സംരക്ഷണ ബില്‍ പാസാക്കിയത് കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പ്’; മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി

Pinarayi Vijayan

കേരള നിയമനിര്‍മാണ സഭയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറാന്‍ പോകുന്ന ഏക കിടപ്പാട സംരക്ഷണ ബില്‍ ഇന്ന് നിയമസഭ പാസാക്കിയെന്നും ഇതുവഴി എല്‍ ഡി എഫ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ അതിജീവനത്തിനായി എടുക്കുന്ന വായ്പകള്‍ അവരുടെ നിയന്ത്രണത്തിലല്ലാത്ത പ്രതിസന്ധികള്‍ മൂലം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ജപ്തി ഒഴിവാക്കുന്നതിന് സഹായകമായ ബില്ലാണിത്.

കിടപ്പാട അവകാശം അംഗീകരിക്കുന്നതിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പ് കൂടിയാണ് ഈ ബില്‍. എല്ലാ വിഭാഗം മനുഷ്യരെയും ചേര്‍ത്തുനിര്‍ത്തി കൊണ്ടുള്ള എല്‍ ഡി എഫ് സര്‍ക്കാരിന്റെ ജനക്ഷേമ വികസന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് ഇന്ന് പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്‍ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: കാൻസർ രോഗികൾക്കു‍ള്ള സൗജന്യ കെഎസ്ആർടിസി യാത്ര; എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുള്ള ക്ഷേമത്തിന്‍റെ കേരളാ മോഡലെന്ന് മുഖ്യമന്ത്രി

News Summary: This bill is also an important step towards recognizing the right to housing.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News