കൊല്ലത്ത് കോട്ട തകർന്നില്ല; ആധിപത്യം ഉറപ്പിച്ച് നിർത്തി എൽഡിഎഫ്

ldf march

കൊല്ലത്ത് കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടെങ്കിലും ജില്ലയിലെ ഇടത് കോട്ട തകർക്കാൻ കോൺഗ്രസ് – ബിജെപി പാർട്ടികൾക്കായില്ല. അതേ സമയം യുഡിഎഫ് പഞ്ചായത്തുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ജില്ലാ പഞ്ചായത്തിലും എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചു നിർത്തി. കേരളം മുഴുവൻ യുഡിഎഫിന് അനുകൂലമായ വിധി എഴുത്തിയപ്പോഴും കൊല്ലം ജില്ലയിൽ എൽഡിഎഫ് നെ ബാധിച്ചില്ല.

കൊല്ലത്ത് 4 നഗരസഭകളിൽ മൂന്നും എൽഡിഎഫ് നേടി 2020 അവർത്തിച്ചു. കയ്യിൽ ഉണ്ടായിരുന്ന കരുനാഗപ്പള്ളി പോയപ്പോൾ പരവൂർ നഗരസഭ 20സീറ്റ് നേടി യുഡിഎഫ്നെ തറപറ്റിച്ചു. പുനലൂരും കൊട്ടാരക്കരയും നിലനിർത്തി ബിജെപിയുടെ സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു.

ALSO READ;ചുവന്ന് തുടുത്ത കണ്ണൂർ; എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും എൽഡിഎഫിന് സമ്പൂർണ്ണ വിജയം

ജില്ലാ പഞ്ചായത്തും എൽഡിഎഫ് നിലനിർത്തി 11 ബ്ലോക്കുകളിൽ 8 എണ്ണം എൽഡിഎഫ് നേടി, ഗ്രാമ പഞ്ചായത്തുകളിൽ ആലപ്പാടും അവിടുത്തെ 3-ാം വാർഡും തെന്മല തൊടിയൂർ മൺട്രോതുരുത്ത് ഉൾപ്പടെ യുഡിഎഫ് ന്റെ ഉരുക്കു കോട്ടകൾ എൽഡിഎഫ് തകർത്തു. എന്നാൽ കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതിനെ കുറിച്ചും പഠിക്കുമെന്ന് ജില്ലാ ആക്ടിങ് സെക്രട്ടറി എസ്.ജയമോഹൻ പറഞ്ഞു.

ഭരണ വിരുദ്ധ വികാരമുണ്ടെന്ന് വിജയിച്ച യുഡിഎഫ് മേയർ സ്ഥാനാർത്ഥി എ കെ ഹഫീസ് ആരോപിച്ചു. അതേസമയം എൻഡിഎ അധികാരത്തിലെത്തിയ 2 ഗ്രാമ പഞ്ചായത്തുകളും യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു കൊണ്ടായിരുന്നു വിജയം കരസ്ഥമാക്കിയത്. ജില്ലയിൽ BJP ജയിച്ച വാർഡുകൾ പലതും യുഡിഎഫ്ന് രണ്ടക്കത്തിൽ ഒതുങ്ങിയ വോട്ടുകളും കോൺഗ്രസ് ബി ജെ പി-എസ്ഡിപിഐ അവിശുദ്ധ ബന്ധത്തിന്റെ തെളിവുകൾ ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News