‘പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നത്’; മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayi vijayan Governor skips policy address paragraphs

പുകമറകൾ കൊണ്ട് നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാം എന്നാണ് നുണപ്രചാരകർ കരുതുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൻ്റെ നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട്
തെറ്റായ വാർത്തകൾ പുറത്തുവരുന്നു. 284 ശുപാർശകളാണ് കമ്മീഷൻ സമർപ്പിച്ചത്
സർക്കാരിൻറെ 17 വകുപ്പുകൾ പൂർണമായും ശുപാർശ നടപ്പിലാക്കി. 220 ശുപാർശങ്ങളിലും നടപടി പൂർത്തിയാക്കിയന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം ആസൂത്രണ കമ്മീഷൻ ഉപേക്ഷിച്ചപ്പോഴും കേരളം ആസൂത്രണ പ്രക്രിയയുമായി മുന്നോട്ടു പോയി. ആസൂത്രണ ബോർഡ് നിലനിർത്തിയ നിലപാട് ശരിയെന്ന് തെളിഞ്ഞു. ബോർഡിൻ്റെ ശാസ്ത്രീയ ഇടപെടലിലൂടെ റവന്യു ചെലവ് നിയന്ത്രിക്കാനായി.ആസൂത്രണം അനാവശ്യമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് കേരളം കൈവരിച്ച നേട്ടമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് തകർന്നടിഞ്ഞ പൊതുമേഖലാ സംവിധാനം ഇടത് സർക്കാരിൻ്റെ ഇടപെടലിലൂടെ മികച്ചതായി.
2024 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൂല്യ വർധനവ് 17,801 കോടിയായി കുതിച്ചുയർന്നു.കേരള സർക്കാരിൻ്റെ സന്ധിയില്ലാത്ത പ്രതിബദ്ധതയാണ് കുതിപ്പിന് കാരണം ഈ നേട്ടം ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നുണ്ട്. അതിൻറെ ഭാഗമായാണ് വ്യാജ കേരള സ്റ്റോറികൾ പടച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read; വെനസ്വേലയിലെ യുഎസ് ആക്രമണം; ‘അമേരിക്കൻ പ്രസിഡൻ്റിനെതിരെ പ്രതിഷേധിക്കാൻ പോലും കേന്ദ്രസർക്കാരിന് സാധിക്കുന്നില്ല’: മുഖ്യമന്ത്രി പിണറായി വിജയൻ

അഴിമതി ഏറ്റവും കുറഞ്ഞ നാട് എന്ന പ്രത്യേകത നമ്മൾ നേടിയിട്ടുണ്ട്. ഇന്നത്തെ കാലത്ത് ഏതെങ്കിലും പോസ്റ്റിലേക്ക് കൈക്കൂലി കൊടുക്കേണ്ടി വരുന്നുണ്ടോയെന്നും 2016ന് മുന്നെ കുട്ടികൾക്ക് പാഠ പുസ്തകം ഫോട്ടോസ്റ്റാറ്റ് എടുത്ത് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നുും എന്നാൽ ഇന്നതാണോ അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ കരിവാരിത്തേക്കുന്ന നിലപാടാണ് കേരളത്തിലെ പ്രമുഖ പത്രമായ മനോരമ സ്വീകരിച്ചത്.
മലയാള മനോരമ ജനുവരി അഞ്ചിന് ഒരു പ്രധാന തലക്കെട്ട് പുറത്തിറക്കി. അപ്പോൾ അന്ന് പറഞ്ഞതോ എന്നതായിരുന്നു തലക്കെട്ട്നവംബർ ഒന്നിന് അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച അതേ വേദിയിൽ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ രണ്ടാം ഘട്ടം സർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് കഴിഞ്ഞ് 63 ദിവസം പിന്നിട്ടപ്പോഴാണ് മലയാള മനോരമ പുതിയ ഒരു കണ്ടെത്തൽ നടത്തിയത്.അതിദാരിദ്ര്യ നിർമ്മാർജ്ജനം പാളിപ്പോയതുകൊണ്ട് രണ്ടാംഘട്ടവുമായി സർക്കാർ വരുന്നു എന്ന വ്യാജ പ്രചരണത്തിനാണ് മനോരമ ശ്രമിച്ചത്.

Also read; വയനാട് പുനരധിവാസം; വിഡി സതീശൻ്റെ വാദം തള്ളി മുഖ്യമന്ത്രി

ഇപ്പോൾ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമായ ഒരു കുടുംബവും പഴയ അവസ്ഥയിലേക്ക് മടങ്ങിപ്പോകില്ല എന്ന് ഉറപ്പാക്കുന്നതാണ് രണ്ടാംഘട്ടം.അത്തരം ഒരു പദ്ധതിയെ കരിവാരി തേക്കുന്നത് ഏതുതരം മാധ്യമപ്രവർത്തനമാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ജനങ്ങൾക്കെതിരായ രാഷ്ട്രീയ ലക്ഷ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News