
മാവേലിക്കര മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. എം മുരളിയുടെ വിയോഗത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 2009, 2010, 2011, 2012 നിയമസഭകളിൽ തുടർച്ചയായി മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2001 – 2006 കാലഘട്ടത്തിൽ നിയമസഭയുടെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും സ്പീക്കർ സ്മരിച്ചു.
കെ എസ് യു, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃസ്ഥാനങ്ങളിലൂടെ വളർന്നുവന്ന അദ്ദേഹം മികച്ചൊരു സംഘാടകനും അഭിഭാഷകനും നിയമസഭാ സാമാജികനുമായിരുന്നു. എം. മുരളിയുടെ വിയോഗം പൊതുസമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സ്പീക്കർ എ എൻ ഷംസീർ.
ALSO READ; മുൻ കോൺഗ്രസ് എംഎൽഎ എം മുരളി അന്തരിച്ചു
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം മുരളി വിടപറഞ്ഞത്. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായി ജനിച്ച അദ്ദേഹം, 1969-ൽ കെഎസ് യു അംഗമായാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വരുന്നത്. കെപിസിസി മുൻ ജനറൽ സെക്രട്ടറി, കെ എസ്യു സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയകൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


