‘വിട പറഞ്ഞത് ഇടതുപക്ഷത്തിൻ്റെ ശക്തരായ പ്രതിനിധികളിൽ ഒരാൾ’; കാനത്തിൽ ജമീലയുടെ വേർപാടിൽ അനുശോചിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ

kanathil jameella + AN Shamseer

കാനത്തിൽ ജമീലയുടെ വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. കൊയിലാണ്ടി എം എൽ എയായ കാനത്തിൽ ജമീലയുടെ വേർപാട് ഏറെ വേദനയുളവാക്കുന്നതാണെന്ന് സ്പീക്കർ പറഞ്ഞു. മണ്ഡലത്തിലെ വിഷയങ്ങൾ സഭയിൽ ഉന്നയിക്കുകയും, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയിൽ വളരെ ശക്തമായി ഇടപെട്ട് സംസാരിക്കുകയും ചെയ്തിരുന്ന അവർ ഇടതുപക്ഷത്തിൻ്റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു എന്നും സ്പീക്കർ എ എൻ ഷംസീർ സ്മരിച്ചു.

അസുഖ ബാധിതയായതിനെ തുടർന്ന് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാല്, പതിനഞ്ച് സമ്മേളനത്തിൽ പങ്കെടുക്കാൻ അവർക്ക് സാധിച്ചിരുന്നില്ല. കാനത്തിൽ ജമീലയുടെ വേർപാടിലൂടെ നഷ്ടമായത് ഒരു ശക്തയായ പൊതു പ്രവർത്തകയെയാണെന്നും അദ്ദേഹം പറഞ്ഞു. വേർപാടിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി സ്പീക്കർ അറിയിച്ചു.

ALSO READ; ‘ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ച നേതാവ്; രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച വ്യക്തിത്വം’: കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രി എ കെ ശശീന്ദ്രൻ, മന്ത്രി വീണാ ജോര്‍ജ്, ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള നിരവധി നേതാക്കൾ അനുശോചനമറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News