‘മികച്ച പാർലമെന്റേറിയൻ’; ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ അനുശോചിച്ച് സ്പീക്കർ എ എൻ ഷംസീർ

a n shamseer-biswa bandhu sen

ത്രിപുര നിയമസഭാ സ്പീക്കർ ബിശ്വ ബന്ധു സെന്നിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങളെയും കർശനമായി പാലിച്ചുകൊണ്ട് നിയമസഭാ നടപടികൾ നയിച്ച മികച്ച പാർലമെന്റേറിയൻ ആയിരുന്നു ബിശ്വ ബന്ധു സെന്നെന്ന് സ്പീക്കർ പറഞ്ഞു.

നിയമനിർമ്മാണ സഭകളുടെ നിഷ്പക്ഷതയും അന്തസ്സും സംരക്ഷിക്കുന്നതിൽ സ്പീക്കർമാർ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ആ നിലയിൽ ത്രിപുര നിയമസഭയുടെ അധ്യക്ഷനായി സെന്നിന്റെ സേവനം ശ്രദ്ധേയമായിരുന്നു എന്ന് എ. എൻ. ഷംസീർ കൂട്ടിച്ചേർത്തു. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യ പാരമ്പര്യത്തിന് ബിശ്വ ബന്ധു സെന്നിന്റെ സംഭാവനകൾ വിലപ്പെട്ടതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം നിയമസഭാ സംവിധാനത്തിന് വലിയ നഷ്ടമാണെന്നും സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

ALSO READ: ‘ഹൃദയം സ്വീകരിച്ച ദുർഗ കാമിയുടെ ആരോഗ്യനിലയില്‍ പുരോഗതി, ചൊവ്വാഴ്ചയോടെ വെൻ്റിലേറ്ററിൽ നിന്ന് മാറ്റും: മന്ത്രി വീണാ ജോര്‍ജ്ജ്

പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബിശ്വ ബന്ധു സെന്നിന്റെ അന്ത്യം. 72 വയസായിരുന്നു. ധർമനഗർ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഇദ്ദേഹം. സ്പീക്കറുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News