പുതുവത്സരാശംസകൾ നേർന്ന് സ്പീക്കർ എഎൻ ഷംസീറും മന്ത്രി കെ രാജനും

k rajan + an shamseer + new year wish

എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീറും മന്ത്രി കെ രാജനും. 2026 എല്ലാവർക്കും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും വർഷം ആകട്ടെയെന്ന് സ്പീക്കർ ആശംസയിൽ അറിയിച്ചു. 2026-നെ കേരള നിയമസഭ വരവേല്‍ക്കുന്നത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടു (KLIBF 4) കൂടിയാണെന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.

നിറഞ്ഞ പ്രതീക്ഷകളോടെയും അഭിമാനത്തോടെയുമാണ് കേരളം പുതുവർഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ജാതിമത രാഷ്ട്രീയ ഭേദമന്യേയുള്ള മതനിരപേക്ഷതയുടെ പാരമ്പര്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്.

ALSO READ; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

അതിദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി മാറിയതും വിഴിഞ്ഞം പോർട്ട് പോലുള്ള വലിയ വികസന പ്രവർത്തനങ്ങളും ഉൾപ്പെടുന്ന കേരള മോഡൽ ലോകത്തിന് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിച്ചുകൊണ്ടാണ് നാം പുതുവർഷത്തിലേക്ക് കടക്കുന്നത്. പഴയകാല ദുരന്തങ്ങളെയും ദുഃഖങ്ങളെയും പിന്നിലാക്കി, ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും വികസനത്തിന്റെയും പാതയിലൂടെയുള്ള ഒരുമിച്ചുള്ള മുന്നേറ്റമാണ് വരും വർഷത്തിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആശംസാ സന്ദേശത്തിൽ പറഞ്ഞു.

Keywords: new year wishes, AN Shamseer, K Rajan, Kerala

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News