മോഹൻലാലിൻറെ അമ്മയുടെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

A N SHAMSEER

മലയാളത്തിൻ്റെ പ്രിയ താരം മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു.

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുതാണെന്നും പ്രിയതാരത്തിന്റെയും കുടുംബത്തിന്റെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ALSO READ: ‘മോഹൻലാൽ എന്ന മഹാപ്രതിഭയെ നമുക്ക് സമ്മാനിച്ച, അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് പിന്നിൽ തണലായി നിന്ന അമ്മയുടെ വിയോഗം ഏറെ വേദനാജനകമാണ്’ : അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ

ഇന്ന് ഉച്ച തിരിഞ്ഞ് കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ 10 വർഷമായി ചികിത്സയിലായിരുന്നു.പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News