
ശബരിമല ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശല്‍ വിവാദത്തില്‍ സ്പീക്കറുടെ മുഖം മറച്ച് പ്രതിപക്ഷം ബാനർ ഉയർത്തിയ സംഭവത്തില്‍ പ്രതികരിച്ച് സ്പീക്കര്‍ എ എൻ ഷംസീര്‍. സ്പീക്കറുടെ മുഖം മറക്കുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർക്കും അവകാശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഗ്യാലറിയിൽ കുട്ടികളുണ്ടായിരുന്നു. അവർ ഇതാണോ കണ്ടുപഠിക്കേണ്ടതെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ ചോദിച്ചു.
നിരന്തരമായി നുണ പ്രചരിപ്പിച്ച് ചോദ്യോത്തരവേള തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ഭരണപക്ഷം പറഞ്ഞു.
ALSO READ: കോട്ടയത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാനിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു
പ്രതിപക്ഷത്തിന് ദ്വാരപാലക ശില്‍പ്പം സ്വര്‍ണ്ണം പൂശല്‍ വിഷയം ചർച്ച ചെയ്യണമെങ്കിൽ അടിയന്തര പ്രമേയ നോട്ടീസായി നൽകാമായിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അതിനു പകരം എന്തിനാണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ഈ സമീപനം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും സഭയില്‍ പറഞ്ഞു. സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഒരു റെയിൽവേ ഓവർ ബ്രിഡ്ജ് പോലെ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

