
മുൻ കടുത്തുരുത്തി എംഎൽഎയും കേരള കോൺഗ്രസ് (എം) ചെയർമാനായി പ്രവർത്തിക്കുകയും ചെയ്തിരുന്ന പി എം മാത്യുവിന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു.
ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിൽ അദ്ദേഹം സവിശേഷമായ ശ്രദ്ധ പുലർത്തിയിരുന്നുവെന്നും പൊതുപ്രവർത്തനത്തിനൊപ്പം ഭരണരംഗത്തും സഹകരണ മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും സ്പീക്കർ പറഞ്ഞു.
‘മികച്ചൊരു നിയമസഭാ സാമാജികനായിരുന്ന അദ്ദേഹം 1993-96 കാലഘട്ടത്തിൽ നിയമസഭാ പെറ്റീഷൻസ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. കർഷകരുടെ, പ്രത്യേകിച്ച് റബ്ബർ കർഷകരുടെ വിഷയങ്ങളിൽ എന്നും ശബ്ദമുയർത്തിയ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്’. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
English summary : Speaker A.N. Shamseer expressed condolences on the demise of P.M. Mathew.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

