ശബരിമലയിലെ തിരക്ക് നിയന്ത്രണം: ശനിയാഴ്ച പമ്പയിൽ പ്രത്യേക യോഗം ചേരും

sabarimala

ശബരിമലയിലെ തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പമ്പയിൽ പ്രത്യേക യോഗം ചേരും.

ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. യോഗത്തിന് മുന്നോടിയായി ദേവസ്വം ആസ്ഥാനത്ത് നിർണ്ണായക യോഗം ചേർന്നു. ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എച്ച് വെങ്കിടേഷ് എന്നിവർ കൂടിക്കാഴ്ച്ച നടത്തി.

ALSO READ: ഭൂരഹിതരില്ലാത്ത കേരളം: ലക്ഷ്യത്തിലേക്ക് കുതിച്ച് സംസ്ഥാനം; 4.10 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി എന്ന അവകാശം ഉറപ്പാക്കി

അതേസമയം സന്നിധാനത്ത് തീർത്ഥാടകരുടെ എണ്ണം നിയന്ത്രണ വിധേയമായി. പമ്പ മുതൽ സന്നിധാനം വരെ ഒരിടത്തും ഭക്തർക്ക് കാത്ത് നിൽക്കേണ്ട സാഹചര്യം നിലവിലില്ല. സന്നിധാനത്ത് ഭക്തരുടെ എണ്ണം കുറയുന്നതനുസ്സരിച്ച് നിലയ്ക്കൽ നിന്നും, പമ്പയിൽ നിന്നും കൂടുതൽ ഭക്തരെ സന്നിധാനത്തെക്ക് കടത്തിവിടും. മൂന്നു ദിവസം കൊണ്ട് 3 ലക്ഷത്തിലധികം പേരാണ് ശബരിമല ദർശനം പൂർത്തിയാക്കി മടങ്ങിയത്.
അതേസമയം ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് വഴി 5000 പേർക്ക് മാത്രമാണ് ശബരിമലപ്രവേശനം നൽകുക. വെറുച്വൽ ക്യു സ്ലോട്ടുകളുടെ എണ്ണത്തിൽ മാറ്റമില്ല. 70000 പേർക്ക് പ്രവേശനം അനുവദിക്കും. ഇന്നുമുതൽ തിങ്കളാഴ്ച വരെ ദിവസം 75000 പേർക്കാവും സന്നിധാനത്തേക്ക് ദിനംപ്രതി പ്രവേശനം അനുവദിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News