
ശ്രീനാരായണഗുരു ഓപ്പണ്‍ സർവകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവത്തിന് കോഴിക്കോട് വേദിയാകും. വെള്ളിയാഴ്ച ആരംഭിക്കുന്ന കലോത്സവം 30ന് സമാപിക്കും. കലോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി പി പറഞ്ഞു.
കോഴിക്കോട് ഗവൺമെൻ്റ് ആർട്സ് & സയൻസ് കോളേജിൽ വച്ചാണ് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ രണ്ടാമത് സംസ്ഥാന കലോത്സവം നടത്തുക. മൂന്നുദിവസങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും. സംസ്ഥാന കലോത്സവത്തിൽ മുന്നോടിയായി സാഹിത്യ രചനാ മത്സരങ്ങളുടെയും വ്യക്തിഗത മത്സരങ്ങളുടെയും സോണൽ കലോത്സവങ്ങൾ കഴിഞ്ഞാഴ്ച സംഘടിപ്പിച്ചിരുന്നു.
5000ത്തോളം പ്രതിഭകൾ സോണൽ കലോത്സവത്തിൽ മത്സരിച്ചിരുന്നു. കവിയും ഗാനരചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് വി പി ചടങ്ങിന് അധ്യക്ഷത വഹിക്കും. സംസ്ഥാന കലോത്സവ വിജയികൾക്ക് ഓപ്പൺ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് ഇൻ്റർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കുന്ന അവസരവും ഗ്രേസ് മാർക്കും ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

